സെ​ക്ര​ട്ട​റി​യേ​റ്റ് തീ​പി​ടി​ത്തം: അ​ട്ടി​മ​റി​യി​ല്ലെ​ന്ന് പോ​ലീ​സി​ന്‍റെ അ​ന്തി​മ റി​പ്പോ​ര്‍​ട്ട്

06:52 PM Aug 24, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​മാ​യ സെ​ക്ര​ട്ട​റി​യേ​റ്റ് തീ​പി​ടി​ത്ത​ത്തി​ല്‍ അ​ട്ടി​മ​റി​യി​ല്ലെ​ന്ന് പോ​ലീ​സി​ന്‍റെ അ​ന്തി​മ റി​പ്പോ​ർ​ട്ട്. തീ​പി​ടി​ത്ത​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ങ്കി​ല്ലെ​ന്നും തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​ന്തി​മ റി​പ്പോ​ർ​ട്ടി​ൽ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഫാ​ൻ മോ​ട്ടോ​ർ ചൂ​ടാ​യി പ്ലാ​സ്റ്റി​ക് ഉ​രു​കി വീ​ണാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ശ്ര​ദ്ധ​യും തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മാ​യി. ക​ത്തി​പ്പോ​യ​ത് അ​പ്ര​ധാ​ന ക​ട​ലാ​സു​ക​ളാ​ണ്. ഓ​ഫീ​സി​ല്‍ മ​ദ്യ​ക്കു​പ്പി ക​ണ്ടെ​ത്തി​യ​തി​ല്‍ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ട് ശി​പാ​ര്‍​ശ ചെ​യ്യു​ന്നു.