ന്യൂഡൽഹി: ഓംചേരി എന്.എന്.പിള്ളയ്ക്കു കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ആകസ്മികം എന്ന ഓർമക്കുറിപ്പിനാണ് പുരസ്കാരം. ഒരുലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2020 ലെ പുരസ്കാരത്തിനാണ് ഓംചേരി അർഹനായത്.
1975 ൽ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരത്തിനു അർഹനായിട്ടുണ്ട്. 2010ൽ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും ലഭിച്ചു.
ഓംചേരി എന്.എന്.പിള്ളയ്ക്കു കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം
02:29 PM Aug 24, 2021 | Deepika.com