കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ യുക്രൈൻ വിമാനം തട്ടിക്കൊണ്ടുപോയി. രക്ഷാദൗത്യത്തിനെത്തിയ വിമാനമാണ് തട്ടിക്കൊണ്ടുപോയത്. വിമാനം ഇറാനിൽ എത്തിച്ചതായി യുക്രൈൻ വിദേശകാര്യമന്ത്രി അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ യുക്രൈൻ പൗരൻമാരെ ഒഴിപ്പിക്കാനെത്തിയ വിമാനമാണ് അജ്ഞാതർ തട്ടിയെടുത്തത്. കഴിഞ്ഞ ഞായറാഴ്ച മറ്റ് ആളുകൾ വിമാനം തട്ടിയെടുത്തതായി യുക്രൈൻ വിദേശകാര്യസഹമന്ത്രി യെവ്ജെനി യെനിൻ പറഞ്ഞു. ചൊവ്വാഴ്ച വിമാനം ഇറാനിലേക്കുകൊണ്ടുപോയെന്നും അദ്ദേഹം അറിയിച്ചു.
അടുത്ത മൂന്ന് ഒഴിപ്പിക്കൽ ശ്രമങ്ങളും വിജയിച്ചിട്ടില്ല. കാരണം തങ്ങളുടെ ആളുകൾക്ക് വിമാനത്താവളത്തിൽ പ്രവേശിക്കാൻ കഴിഞ്ഞില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാബൂളിൽ അജ്ഞാതർ യുക്രൈൻ വിമാനം റാഞ്ചി; ഇറാനിലേക്ക് വഴിതിരിച്ചുവിട്ടു
02:48 PM Aug 24, 2021 | Deepika.com