ഐ​എ​സ്ആ​ർ​ഒ ഗൂ​ഢാലോ​ച​ന​ക്കേ​സ്: സി​ബി മാ​ത്യൂ​സി​ന് മു​ൻ​കൂ​ർ ജാ​മ്യം

11:52 AM Aug 24, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഐ​എ​സ്ആ​ർ​ഒ ഗൂ​ഢാലോ​ച​ന​ക്കേ​സി​ൽ മു​ൻ ഡി​ജി​പി സി​ബി മാ​ത്യൂ​സി​ന് മു​ൻ​കൂ​ർ ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

സി​ബി മാ​ത്യൂ​സി​ന്‍റെ മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം പ​രി​ഗ​ണി​ച്ച​പ്പോ​ൾ കേ​സ് നി​ല​നി​ൽ​ക്കു​മോ എ​ന്നു കോ​ട​തി സി​ബി​ഐ​യോ​ടു ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഗൂ​ഡാ​ലോ​ച​ന​യി​ൽ സി​ബി മാ​ത്യൂ​സി​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച സി​ബി​ഐ തെ​ളി​വു​ക​ൾ മു​ദ്ര​വ​ച്ച ക​വ​റി​ൽ കോ​ട​തി​ക്ക് കൈ​മാ​റി​യി​രു​ന്നു.

സി​ബി മാ​ത്യൂ​സ്, മു​ൻ എ​സ്പി കെ.​കെ.​ജോ​ഷ്വ എ​ന്നി​വ​രു​ടെ മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും കോ​ട​തി ഇ​ട​ക്കാ​ല മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ സി​ബി​ഐ എ​തി​ർ​ത്തി​രു​ന്നു. ഐ​എ​സ്ആ​ർ​ഒ ഗൂഢാലോ​ച​ന കേ​സി​ൽ മു​ൻ പോ​ലീ​സ്– ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം 18 പേ​ർ പ്ര​തി​ക​ളാ​ണ്.