ന്യൂഡൽഹി: അഫ്ഗാനിസ്ഥാനില്‍ നിന്നും ഡല്‍ഹിയിലെത്തിയ രണ്ട് യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഫ്ഗാനില്‍ നിന്നും ദോഹ വഴി ഇന്ത്യ എത്തിച്ച 146 ഇന്ത്യന്‍ പൗരന്മാരുടെ രണ്ടാം ബാച്ച് തിങ്കളാഴ്ചയാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. ഇതില്‍ രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച രണ്ടു പേരെയും ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് സബ് ഡിവിഷന് മജിസ്ട്രേറ്റ് രാജേന്ദ്ര കുമാര്‍ അറിയിച്ചു.
അഫ്ഗാനിൽ നിന്നും ഡൽഹിയിലെത്തിയ രണ്ട് പേർക്ക് കോവിഡ്
10:12 AM Aug 24, 2021 | Deepika.com