ഫൈ​സ​ർ വാ​ക്സി​ന് പൂ​ർ​ണാ​നു​മ​തി ന​ൽ​കി യു​എ​സ്

08:45 AM Aug 24, 2021 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: ഫൈ​സ​ർ ബ​യോ​ൺ​ടെ​ക് കോ​വി​ഡ് വാ​ക്സി​ന് പൂ​ർ​ണാ​നു​മ​തി ന​ൽ​കി യു​എ​സ് ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ. 16 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് അ​നു​മ​തി. 12 മു​ത​ൽ 15 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നും വാ​ക്സി​ൻ ന​ൽ​കാം.

രാ​ജ്യ​ത്ത് പൂ​ർ​ണാ​നു​മ​തി ല​ഭി​ക്കു​ന്ന ആ​ദ്യ കോ​വി​ഡ് വാ​ക്സി​നാ​ണ് ഫൈ​സ​ർ. വാ​ക്സി​നെ​ടു​ത്ത 44,000 പേ​രെ വി​ല​യി​രു​ത്തി​യ​ശേ​ഷ​മാ​ണ് അ​നു​മ​തി. മൂ​ന്നാ​ഴ്ച​ത്തെ ഇ​ട​വേ​ള​യി​ൽ വാ​ക്സി​നെ​ടു​ക്കു​ന്ന​ത് 91 ശ​ത​മാ​ന​വും ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

രാ​ജ്യ​ത്തെ 52 ശ​ത​മാ​നം പേ​ർ​ക്ക് ഇ​തു​വ​രെ വാ​ക്സി​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക മു​ന്നേ​റ്റ​മാ​ണി​തെ​ന്ന് എ​ഫ്ഡി​എ ക​മ്മീ​ഷ​ണ​ർ ജാ​നെ​റ്റ് വു​ഡ്കോ​ക്ക് പ​റ​ഞ്ഞു.