കൊടുങ്ങല്ലൂർ: അഴീക്കോട് മുനക്കൽ ബീച്ചിൽ തിരയിൽപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് കടലിൽ മരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് സമീപം എസ്എൻ നഗർ സ്വദേശി പനങ്ങാട്ട് വീട്ടിൽ വേലായുധന്റെ മകൻ ഭരതൻ (50) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. മതിലകം പുതിയകാവുള്ള സഹോദരിയുടെ വീട്ടിൽ ഓണമാഘോഷിക്കാൻ എത്തിയതായിരുന്നു ഭരതനും കുടുംബവും. വൈകുന്നേരത്തോടെ ബന്ധുക്കൾക്കൊപ്പം ബീച്ചിലെത്തിയപ്പോഴാണ് ദാരുണ സംഭവം.
മകനെ രക്ഷിക്കുന്നതിനിടെ അച്ഛൻ കടലിൽ മുങ്ങിമരിച്ചു
03:15 AM Aug 24, 2021 | Deepika.com