കോഴിക്കോട്: മലബാര്‍ കലാപത്തിലെ രക്തസാക്ഷികള്‍ രാജ്യത്തിന് വേണ്ടി പോരാടിയവരാണെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. അവരോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്. ചരിത്രത്തെ വക്രീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മലബാര്‍ കലാപത്തില്‍ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകള്‍ വെട്ടിക്കളയാന്‍ തീരുമാനിച്ച ഐസിഎച്ച്ആര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം. ചരിത്രം തേച്ച് മായ്ച്ചുകളയാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും എത്ര വക്രീകരിക്കാന്‍ ശ്രമിച്ചാലും ചരിത്രം ചരിത്രമായിതന്നെ നിലനില്‍ക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
മലബാര്‍ കലാപത്തിലെ രക്തസാക്ഷികള്‍ രാജ്യത്തിന് വേണ്ടി പോരാടിയവരെന്ന് സാദിഖലി തങ്ങള്‍
09:42 PM Aug 23, 2021 | Deepika.com