കോഴിക്കോട്: കേരളം താലിബാനിസത്തിന്റെ കേന്ദ്രമാവുകയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. വാരിയംകുന്നന് കേരളത്തിലെ ആദ്യ താലിബാന് തലവനാണ്. ഇഎംഎസ് നമ്പൂതിരിപ്പാടും കുടുംബവും വാരിയംകുന്നന്റെ അക്രമത്തിന്റെ ഇരകളാണ്. വാരിയം കുന്നന് സ്മാരകം പണിയാന്‍ നടക്കുന്ന ടൂറിസം മന്ത്രി ചരിത്രം മനസിലാക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
വാരിയംകുന്നനെ ഭഗത് സിംഗിനോടുപമിച്ച സ്പീക്കർ എം.ബി. രാജേഷ് ചെയ്തത് ഭഗത് സിംഗിനെ അപമാനിക്കലാണ്. മതമേതായാലും മനുഷ്യന് നന്നായാല്‍ മതിയെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. എന്നാല്‍ അഫ്ഗാനിസ്ഥാനിൽ നിന്ന് കേള്‍ക്കുന്നത് മനുഷ്യന് ഏതായാലും മതം ഇസ്ലാം മതിയെന്നാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
വാരിയംകുന്നന് കേരളത്തിലെ ആദ്യ താലിബാന് തലവനെന്ന് അബ്ദുള്ളക്കുട്ടി
08:42 PM Aug 23, 2021 | Deepika.com