അ​ഫ്ഗാ​നി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി ക​ന്യാ​സ്ത്രി​യെ താ​ജി​ക്കി​സ്ഥാ​നി​ല്‍ എ​ത്തി​ച്ചു

08:17 PM Aug 23, 2021 | Deepika.com
ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി ക​ന്യാ​സ്ത്രി സി​സ്റ്റ​ർ തെ​രേ​സ ക്രാ​സ്റ്റ ഉ​ൾ​പ്പെ​ടെ 80 പേ​ര​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ സം​ഘ​ത്തെ താ​ജി​ക്കി​സ്ഥാ​നി​ൽ എ​ത്തി​ച്ചു. അ​മേ​രി​ക്ക​ൻ വി​മാ​ന​ത്തി​ലാ​ണ് ഇ​വ​രെ എ​ത്തി​ച്ച​ത്. ഇ​വ​രെ അ​ടു​ത്ത ദി​വ​സം ത​ന്നെ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കും. ഇ​റ്റാ​ലി​യ​ൻ സ്കൂ​ളി​ലെ അ​ധ്യാ​പി​ക ആ​യി​രു​ന്നു കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ സി​സ്റ്റ​ർ തെ​രേ​സ ക്ര​സ്റ്റ.

അ​തേ​സ​മ​യം, അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​മാ​യി കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ചൊ​വ്വാ​ഴ്ച എ​ത്തു​മെ​ന്നാ​ണ് വി​വ​രം. താ​ജി​ക്കി​സ്ഥാ​നി​ലേ​ക്ക് മാ​റ്റി​യ​വ​ർ ഉ​ൾ​പ്പെ​ടെ ഇ​ക്കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടും. ഈ ​മാ​സം 15ന് ​താ​ലി​ബാ​ൻ കാ​ബൂ​ൾ കീ​ഴ​ട​ക്കി​യ​ത് മു​ത​ൽ ആ​രം​ഭി​ച്ച ര​ക്ഷാ ദൗ​ത്യ​മാ​ണ് അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന​ത്.