ന്യൂഡൽഹി: റോഡ് തടഞ്ഞുള്ള കർഷക സമരം പാടില്ലെന്ന് സുപ്രീം കോടതി. സമരം നടത്താൻ കർഷകർക്ക് അവകാശമുണ്ട്. അതേസമയം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തരുതെന്നും പൊതുഹര്ജിയിൽ കോടതി അഭിപ്രായപ്പെട്ടു.
കര്‍ഷകര്‍ക്ക് സമരം ചെയ്യാൻ അവകാശമുണ്ടെങ്കിലും റോഡ് അനിശ്ചിത കാലത്തേക്ക് തടഞ്ഞ് സമരം തുടരുന്നത് അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ ഒരു പോംവഴി കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എസ്കെ കൗൾ അധ്യക്ഷനായ കോടതിയുടേതാണ് നിര്‍ദേശം.
റോഡ് തടഞ്ഞുള്ള കർഷക സമരം പാടില്ലെന്ന് സുപ്രീം കോടതി
05:41 PM Aug 23, 2021 | Deepika.com