അ​ഫ്ഗാ​ന്‍ പ്ര​തി​സ​ന്ധി: പാ​ര്‍​ല​മെ​ന്‍റ​റി ക​ക്ഷി നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ച് കേ​ന്ദ്രം

04:22 PM Aug 23, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പാ​ര്‍​ല​മെ​ന്‍റ​റി ക​ക്ഷി നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് യോ​ഗം.

രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തോ​ട് പ്ര​ധാ​ന​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ര്‍ അ​റി​യി​ച്ചു.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സ്ഥി​തി​ഗ​തി​ക​ളും അ​വി​ടെ നി​ന്നു​ള്ള ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്ക​ല്‍ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ക്കും.