തൃ​ശൂ​രി​ൽ നാ​ളെ ഒ​റ്റ​പ്പു​ലി​യി​റ​ങ്ങും

03:59 PM Aug 23, 2021 | Deepika.com
തൃ​ശൂ​ർ: നാലാം ഓണനാളിൽ പു​ലി​ക​ളി​റ​ങ്ങി രൗ​ദ്ര​മാ​വു​ന്ന സ്വ​രാ​ജ് റൗ​ണ്ടി​ൽ അ​തി​ന്‍റെ ഓ​ർ​മ പു​തു​ക്കാ​നും ച​ട​ങ്ങു നി​ർ​വ​ഹി​ക്കാ​നും ചൊവ്വാഴ്ച ഒ​റ്റ​പ്പു​ലിയിറങ്ങും. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ പു​ലി​ക്ക​ളി സ​മി​തി​യു​ടെ സു​ശീ​ൽ മ​ണ​ലാ​റു​കാ​വാ​ണ് പു​ലി​വേ​ഷം കെ​ട്ടി റൗ​ണ്ട് ചു​റ്റു​ന്ന​ത്. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​പ്പോ​ലെ മാ​സ്കും സാ​നി​റ്റൈ​സ​റും പു​ലി​ക്കു​ണ്ടാ​കും.

ശ​രീ​ര​ത്തി​ൽ പു​ലി​ച്ചി​ത്രം വ​ര​യ്ക്കു​ന്ന വി​യ്യൂ​ർ ന​ടു​വി​ൽ​പു​ളി​ക്ക​ൻ രാ​ജ​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ൽ​നി​ന്ന് നാ​ളെ ഉ​ച്ച​യ്ക്കു ശേ​ഷം മൂ​ന്നി​ന് ഇ​റ​ങ്ങു​ന്ന പു​ള്ളി​പ്പു​ലി സ്വ​രാ​ജ് റൗ​ണ്ട് വ​ലം​വ​ച്ച​ശേ​ഷം ന​ടു​വി​ലാ​ലി​ൽ നാ​ളി​കേ​രം ഉ​ട​യ്ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ​ വ​ർ​ഷ​വും ഒ​റ്റ​പ്പു​ലി​യാ​യി​രു​ന്നു. അ​ന്നും സു​ശീ​ൽ ത​ന്നെ​യാ​ണ് പു​ലി​യാ​യ​ത്.

പു​ലി​ക്ക​ളി മു​ട​ങ്ങാ​തി​രി​ക്കാ​ൻ ച​ട​ങ്ങാ​യാ​ണ് ഇ​ത്ത​വ​ണ​യും ഒ​റ്റ​പ്പു​ലി​ക്ക​ളി ന​ട​ത്തു​ന്ന​തെ​ന്നു വി​യ്യൂ​ർ സെ​ൻ​ട്ര​ൽ പു​ലി​ക്ക​ളി സ​മി​തി ര​ക്ഷാ​ധി​കാ​രി​യും കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​റു​മാ​യ ജോ​ണ്‍ ഡാ​നി​യ​ൽ പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​ന​മു​ണ്ടാ​വി​ല്ല. ഓ​ണ്‍​ലൈ​ൻ വ​ഴി ലോ​ക​ത്തു​ള്ള എ​ല്ലാ​വ​ർ​ക്കും പു​ലി​ക്ക​ളി കാ​ണാ​മെ​ന്നും ജോ​ണ്‍ ഡാ​നി​യ​ൽ പ​റ​ഞ്ഞു.