ന്യൂഡൽഹി: ആദായനികുതി വകുപ്പിന്റെ പുതിയ ഇ- ഫയലിംഗ് പോർട്ടലിൽ തുടർച്ചയായി സാങ്കേതിക തകരാറുകൾ സംഭവിക്കുന്ന പശ്ചാത്തലത്തിൽ വിശദീകരണം നല്കാന് ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖ് ധനമന്ത്രാലയത്തില്‍ നേരിട്ട് ഹാജരായി. പോർട്ടൽ ആരംഭിച്ച് രണ്ടു മാസം കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് കമ്പനി സിഇഒയെ ധനമന്ത്രി വിളിച്ചത്.
ഇൻഫോസിസാണ് ആദായനികുതി വകുപ്പിന്റെ പുതിയ ഇ- ഫയലിഗ് പോർട്ടൽ രൂപകൽപന ചെയ്തത്. 2019 ൽ ആണ് പുതിയ പോർട്ടൽ നിർമിക്കാനായി ഇൻഫോസിസിന് ധനമന്ത്രാലയം കരാർ നൽകിയത്.
ജൂണ്‍ 2021 വരെ 164 കോടി രൂപ ഇതിനായി സർക്കാർ ഇന്‍ഫോസിസിന് നല്കി. പുതിയ പോർട്ടല്‍ നിലവില്‍ വന്ന് രണ്ടര മാസമായിട്ടും സാങ്കേതിക പ്രശ്നം പരിഹരിക്കാനായിരുന്നില്ല. ഈ മാസം 21 ന് പോര്‍ട്ടല്‍ തന്നെ ലഭ്യമായില്ലെന്നും ധനമന്ത്രാലയം പറയുന്നു.
ഇ-ഫയലിംഗ് പോർട്ടലിലെ തകരാർ: ഇന്‍ഫോസിസ് സിഇഒ ധനമന്ത്രാലയത്തിലെത്തി
03:52 PM Aug 23, 2021 | Deepika.com