ന്യൂഡൽഹി: പാചകവാതക വിലവർധനയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോണ്ഗ്രസ് വർക്കിംഗ് പ്രസിഡന്റ് പ്രിയങ്ക ഗാന്ധി. പാചകവാതകത്തിന് തുടർച്ചയായി വില വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രിയങ്ക പറഞ്ഞു.
സിലിണ്ടർ നിറയ്ക്കാൻ പണമില്ല. ബിസിനസുകൾ അടച്ചുപൂട്ടിയിരിക്കുന്നു. ഇതൊക്കെയാണ് സാധാരണ സ്ത്രീകളുടെ കഷ്ടപ്പാടുകൾ. അവരുടെ വേദനയെക്കുറിച്ച് നാം എപ്പോൾ സംസാരിക്കുമെന്നും പ്രിയങ്ക ചോദിച്ചു.
പാചകവാതക വില കുറയ്ക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
സിലിണ്ടർ നിറയ്ക്കാൻ പണമില്ല; പാചകവാതക വില വർധനയ്ക്കെതിരെ പ്രിയങ്ക
01:40 PM Aug 23, 2021 | Deepika.com