ശ്രീനഗർ: ജമ്മു കാഷ്മീരിലെ അന്തരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. കാഷ്മീരിലെ അർനിയ സെക്ടറിലാണ് ഡ്രോൺ കണ്ടത്. ഡ്രോൺ കണ്ടതോടെ പ്രദേശത്ത് സൈന്യം തെരച്ചിൽ ഊർജിതമാക്കി.
ഡ്രോൺ കണ്ടയുടനെ ഇതിനെ താഴെ വീഴ്ത്താൻ ബിഎസ്എഫ് ജവാന്മാർ വെടിയുതിർത്തിരുന്നു. എന്നാൽ അപ്പോൾ തന്നെ ഡ്രോൺ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് പാക്കിസ്ഥാന്റെ ഭാഗത്തേക്ക് പറന്നുപോയി.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ഡ്രോൺ കണ്ടത്.ജൂണിൽ ജമ്മുവിലെ എയർ ഫോഴ്സ് സ്റ്റേഷനിൽ ആക്രമണം ഉണ്ടായതിന് ശേഷം ജമ്മു കാഷ്മീരിൽ ഡ്രോൺ സാന്നിധ്യം വർധിച്ചിട്ടുണ്ട്.
കാഷ്മീരിൽ വീണ്ടും ഡ്രോൺ; ബിഎസ്എഫ് വെടിയുതിർത്തു
12:00 PM Aug 23, 2021 | Deepika.com