കൊച്ചി: മുനമ്പം മിനി ഫിഷിംഗ് ഹാർബറിൽ ബോട്ട് ജീവനക്കാരൻ മരിച്ച നിലയിൽ. ഒഡീഷ സ്വദേശി സിന്ദയ്യ (41) ആണ് മരിച്ചത്. മൃതദേഹത്തിന് ഒരു ദിവസം പഴക്കമുണ്ട്.
സംഭവത്തിൽ മുനമ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേയ്ക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകും.
മുനമ്പം മിനി ഫിഷിംഗ് ഹാർബറിൽ ബോട്ട് ജീവനക്കാരൻ മരിച്ച നിലയിൽ
11:09 AM Aug 23, 2021 | Deepika.com