രാ​ജ്യ​ത്ത് ഒ​ക്ടോ​ബ​റി​ൽ കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് വി​ദ​ഗ്ധ സ​മി​തി

09:25 AM Aug 23, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഒ​ക്ടോ​ബ​റി​ൽ കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റി​ന്‍റെ വി​ദ്ഗ​ധ സ​മി​തി റി​പ്പോ​ർ​ട്ട്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം നി​യോ​ഗി​ച്ച സ​മി​തി പ്ര​ധാ​ന​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി.

ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ കോ​വി​ഡ് ത​രം​ഗം ഉ​യ​ർ​ന്ന സം​ഖ്യ​യി​ൽ എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​ത് മു​ന്നി​ൽ ക​ണ്ട് ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ശി​ശു​രോ​ഗ വി​ദ​ഗ്ധ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വി​ദ​ഗ്ധ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.