ശ്രീനഗർ: ജമ്മു കാഷ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കാർ ഡിക്ലറേഷന്റെ യോഗം ചൊവ്വാഴ്ച നടക്കുമെന്ന് സഖ്യം അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള പറഞ്ഞു. ഫറൂഖ് അബ്ദുള്ളയുടെ ഗുപ്കാറിലെ വസതിയിൽ രാവിലെ 11നാണു യോഗം.
ഇത്തവണ നേതൃത്വനിരയിലില്ലാത്തവരുൾപ്പെടെ ഇരുനൂറോളം പേർ പങ്കെടുക്കുമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു നടക്കുന്ന യോഗത്തിൽ പാർട്ടിയുടെ ഭാവി സംബന്ധിച്ച ചില നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ സംഘടിച്ച ആറു പ്രമുഖ രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തിൽ രൂപവത്കരിച്ചതാണ് ഗുപ്കാർ സഖ്യം.
ജമ്മു കാഷ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഗുപ്കാർ സഖ്യം യോഗം ചേരും
06:42 AM Aug 23, 2021 | Deepika.com