ഉജ്ജെയ്ൻ: മധ്യപ്രദേശിലെ ഉജ്ജെയ്നിൽ മുഹറം ചടങ്ങിനിടെ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ നാലു പേർക്കെതിരെ പോലീസ് ദേശീയ സുരക്ഷാ നിയമം(എൻഎസ്എ) ചുമത്തി.
ഇവരുടെ പേരുകൾ വെളിപ്പെടുത്താൻ ഉജ്ജെയ്ൻ എസ്പി സത്യേന്ദ്ര ശുക്ള വിസമ്മതിച്ചു. 16 പേർ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും ഇവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും എസ്പി പറഞ്ഞു.
ഉജ്ജെയ്ൻ സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പ്രഖ്യാപിച്ചു.
പാക് അനുകൂല മുദ്രാവാക്യം: നാലുപേർക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി
04:40 AM Aug 23, 2021 | Deepika.com