കോൽക്കത്ത: ബിജെപിയില്‍ ചേര്‍ന്ന മുന്‍ പശ്ചിമ ബംഗാള്‍ മന്ത്രി ശ്യാമ പ്രസാദ് മുഖര്‍ജി അറസ്റ്റില്‍. ബിഷ്ണുപുര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാനായിരുന്ന കാലത്ത് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്ത കേസിലാണ് നടപടി.
ബിഷ്ണുപുര്‍ സബ് ഡിവിഷണല്‍ ഓഫീസര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതത്. കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ശ്യാമ പ്രസാദ്, ബംഗാളില്‍ അടുത്തിടെ നടന്ന അസംബ്ലി ഇലക്ഷന് മുന്നോടിയായി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
കഴിഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രിയായിരുന്നു ശ്യാമ പ്രസാദ്.
ഫണ്ട് തിരിമറി; ബംഗാളിലെ മുൻമന്ത്രി അറസ്റ്റിൽ
03:01 AM Aug 23, 2021 | Deepika.com