അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് പോ​ളി​യോ വാ​ക്സി​ന് ന​ൽ​കു​മെ​ന്ന് കേ​ന്ദ്രം

02:45 AM Aug 23, 2021 | Deepika.com
ന്യൂഡൽഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി പ​ൾ​സ് പോ​ളി​യോ കു​ത്തി​വ​യ്പ്പ് ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സൂ​ഖ് മാ​ണ്ഡ​വ്യ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പോ​ളി​യോ വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ മാ​ർ​ഗ​മാ​യി അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ പോ​ളി​യോ വാ​ക്സി​ൻ-​ഒ​പി​വി & എ​ഫ്ഐ​പി​വി ഉ​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു. പൊ​തു​ജ​നാ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ആ​രോ​ഗ്യ സം​ഘ​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.-​ആ​രോ​ഗ്യ​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

ഡ​ൽ​ഹി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​ളി​യോ കു​ത്തി​വ​യ്പ്പ് ന​ൽ​കു​ന്ന​തി​ന്‍റെ ചി​ത്ര​വും മ​ന്ത്രി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.