വാരണാസി: ഉത്തര്‍പ്രദേശില്‍ ബലൂൺ നിറയ്ക്കാൻ ഉപയോഗിക്കുന്ന വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര് മരിച്ചു. നാല് പേര്‍ക്ക് പരിക്ക്. വാരണാസിയിലെ റാംനഗര്‍ മേഖലയിലാണ് സംഭവം.
ഗീത ദേവി(40), ലല്ല(30) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന.
യുപിയിൽ വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു മരണം; നാല് പേർക്ക് പരിക്ക്
12:27 AM Aug 23, 2021 | Deepika.com