യു​എ​സ് സൈ​നി​ക വി​മാ​ന​ത്തി​ൽ അ​ഫ്ഗാ​ൻ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം

10:19 PM Aug 22, 2021 | Deepika.com
ബെ​ർ​ലി​ൻ: അ​ഫ്ഗാ​ൻ യു​വ​തി യു​എ​സ് സൈ​നി​ക വി​മാ​ന​ത്തി​ൽ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. ജ​ർ​മ​നി​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ പ്ര​വേ​ശ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.

വി​മാ​ന​ത്തി​ലെ സൈ​നി​ക ഡോ​ക്ട​ർ​മാ​രാ​ണ് യു​വ​തി​യെ പ​രി​ച​രി​ച്ച​ത്. വി​മാ​ന​ത്തി​ലെ വാ​യു മ​ർ​ദ്ദം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് താ​ഴ്ന്നു പ​റ​ക്കാ​ൻ ക​മാ​ൻ​ഡ​ർ തീ​രു​മാ​നി​ച്ചു. ഇ​താ​ണ് കു​ഞ്ഞി​ന്‍റെ​യും അ​മ്മ​യു​ടേ​യും ജീ​വ​ൻ ര​ക്ഷി​ച്ച​തെ​ന്ന് യു​എ​സ് എ​യ​ർ മൊ​ബി​ലി​റ്റി ക​മാ​ൻ​ഡ് ട്വീ​റ്റ് ചെ​യ്തു.

പ്ര​സ​വ​വേ​ദ​ന ഉ​ണ്ടാ​യ​തോ​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യി​ലു​ള്ള റാം​സ്റ്റീ​നി​ലെ യു​എ​സ് വ്യോ​മ​താ​വ​ള​ത്തി​ൽ വി​മാ​നം ഇ​റ​ക്കി. ഇ​വി​ടെ​വ​ച്ച് യു​വ​തി പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. പി​ന്നീ​ട് കു​ഞ്ഞി​നെ​യും അ​മ്മ​യേ​യും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ​യും നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.