ചണ്ഡിഗഡ്: ഹരിയാന ആഭ്യന്തര, ആരോഗ്യമന്ത്രി അനിൽ വിജ് ആശുപത്രിയിൽ. ഓക്സിജൻ അളവ് താഴ്ന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ചണ്ഡിഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 68 കാരായ മന്ത്രി ആരോഗ്യകാരണങ്ങളാൽ നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ഇളയ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വിജ് കഴിഞ്ഞയാഴ്ച റോഹ്തക്കിലേക്ക് പോയിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ഹെലികോപ്റ്ററിലാണ് അദ്ദേഹം മടങ്ങിയെത്തിയത്. ഉയരത്തിൽ സഞ്ചരിച്ചതുമൂലം അദ്ദേഹത്തിന്റെ ഓക്സിജൻ അളവ് കുറഞ്ഞിരുന്നു.
ഇതിനു ശേഷം ഓക്സിജൻ അളവ് വ്യതിയാനപ്പെട്ടുകൊണ്ടിരുന്നതായും മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. വിജിന് നേരത്തെ കോവിഡ് വന്നിരുന്നു. ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മടങ്ങിയെത്തിയത്.
ഹരിയാന മന്ത്രി അനിൽ വിജ് ആശുപത്രിയിൽ
09:27 PM Aug 22, 2021 | Deepika.com