ന്യൂഡല്‍ഹി: അഫ്ഗാൻ വിഷയം ചൂണ്ടിക്കാട്ടി പൗരത്വ നിയമത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. വിവാദ നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ ന്യായീകരണം. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ നൂറിലധികം പേരാണ് ഇതുവരെ മരിച്ചത്.
നമ്മുടെ അസ്ഥിരമായ അയൽപ്പക്കത്ത് സിക്കുകാരും ഹിന്ദുക്കളും ദുരിതപൂർണ്ണമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പൗരത്വ ഭേദഗതി നിയമം കൊണ്ടുവരേണ്ടതെന്ന് ഇതുകൊണ്ടൊക്കെയാണ്- മന്ത്രി ട്വീറ്റ് ചെയ്തു. കാബൂളിൽനിന്ന് ഇന്ത്യക്കാരുമായി വ്യോമസേന വിമാനം നാട്ടിലെത്തിയതിന്റെ വാർത്ത പങ്കുവച്ചായിരുന്നു മന്ത്രിയുടെ ട്വീറ്റ്.
അഫ്ഗാനിലേക്ക് നോക്കൂ; പൗരത്വ നിയമത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി
08:31 PM Aug 22, 2021 | Deepika.com