കൊച്ചി: നെടുമ്പാശേരിയിൽനിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. 160 യാത്ര ക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.
ഉച്ചയ്ക്ക് 1.20 ന് പുറപ്പെടേണ്ട വിമാനമായിരുന്നു. വിമാനം പുറപ്പെടുന്നതിനു മുൻപ് എൻജിനീയറിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് തകരാർ കണ്ടെത്തിയത്. ഇതിനെ തുടർന്ന് മുംബൈയിൽനിന്നുള്ള സാങ്കേതിക വിദഗ്ധർ എത്തി തകരാർ പരിഹരിക്കാൻ ശ്രമം നടത്തി.
എന്നാൽ ഒരു ദിവസത്തിനുള്ളിൽ തകരാർ പരിഹരിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് സർവീസ് റദ്ദാക്കിയത്. വിമാനം വൈകിയതിനെ തുടർന്ന് യാത്ര ക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചിരുന്നു.
സാങ്കേതിക തകരാർ; ലണ്ടൻ എയർ ഇന്ത്യ വിമാനം റദ്ദാക്കി
06:20 PM Aug 22, 2021 | Deepika.com