പാറ്റ്ന: മരങ്ങളിൽ രക്ഷാബന്ധൻ കെട്ടി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് മരങ്ങളിൽ രാഖി കെട്ടിയത്.
എൻഡിഎ സഖ്യകക്ഷിയായ ജനതാദൾ യുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ 2012മുതൽ രക്ഷാബന്ധൻ ദിവസം വൃക്ഷസംരക്ഷണ ദിനമായി കൊണ്ടാടുകയാണ്. വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് അവയെ സംരക്ഷിക്കണമെന്നും നിതീഷ് കുമാർ പറഞ്ഞു.
മനുഷ്യരെ സംരക്ഷിക്കുന്ന പോലെ മരങ്ങളെയും സംരക്ഷിക്കണം.പരിസ്ഥിതി സംരക്ഷിക്കാൻ നമ്മൾ മരങ്ങൾ നട്ടുപിടിപ്പിക്കുകയും അവയെ സംരക്ഷിക്കുകയും വേണമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
മരത്തിന് രാഖി കെട്ടി നിതീഷ് കുമാർ; ലക്ഷ്യം പരിസ്ഥിതി സംരക്ഷണം
05:51 PM Aug 22, 2021 | Deepika.com