കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ൾ​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കാ​ൻ തോ​ക്കെ​ടു​ത്ത് താ​ലി​ബാ​ൻ

05:37 PM Aug 22, 2021 | Deepika.com
കാ​ബൂ​ൾ: കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ തോ​ക്കെ​ടു​ത്ത് താ​ലി​ബാ​ൻ. വ​രി​യാ​യി നി​ർ​ത്താ​ൻ ആ​കാ​ശ​ത്തേ​യ്ക്ക് വെ​ടി​വ​യ്ക്കു​ക​യും ലാ​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ളെ അ​ടി​ക്കു​ക​യും ചെ​യ്ത​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഗേ​റ്റി​ൽ തി​ക്കി​ലും​തി​ര​ക്കി​ലും ഏ​ഴു പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. തോ​ക്കു​ധാ​രി​ക​ളാ​യ താ​ലി​ബാ​ൻ ഭീ​ക​ര​രു​ടെ മ​ർ​ദ​ന​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കേ​റ്റി​ട്ടി​ല്ല.

ശ​നി​യാ​ഴ്ച ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴു​ണ്ടാ​യ തി​ക്കി​ലും​തി​ര​ക്കി​ലും ഏ​ഴ് അ​ഫ്ഗാ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കാ​ബൂ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ അ​ങ്ങേ​യ​റ്റം വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​ണ്. പ​ക്ഷേ സാ​ഹ​ച​ര്യം ക​ഴി​യു​ന്ന​ത്ര സു​ര​ക്ഷി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ൻ ത​ങ്ങ​ൾ ആ​വു​ന്ന​തെ​ല്ലാം ചെ​യ്യു​ന്ന​താ​യി ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.