ഗ്ലെ​ൻ ഫി​ലി​പ്സും ഐ​പി​എലിൽ

04:27 PM Aug 22, 2021 | Deepika.com
മും​ബൈ: ന്യൂ​സി​ല​ൻ​ഡ് വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ഗ്ലെ​ൻ ഫി​ലി​പ്സും ഐ​പി​എലിലേ​ക്ക്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സു​മാ​യി താ​രം ക​രാ​ർ ഒ​പ്പു​വ​ച്ചു. 2021 ഐ​പി​എ​ൽ ര​ണ്ടാം ഭാ​ഗ​ത്തി​നാ​യി താ​രം ടീ​മി​നൊ​പ്പം ചേ​രും. യു​എ​ഇ​യി​ലാ​ണ് സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ഇം​ഗ്ല​ണ്ട് വി​ക്ക​റ്റ് കീ​പ്പ​ർ ജോ​സ് ബ​ട്‌‌ലർ ര​ണ്ടാം ഭാ​ഗ​ത്ത് റോ​യ​ൽ​സി​നൊ​പ്പം ഉ​ണ്ടാ​വി​ല്ല. കു​ഞ്ഞു​ണ്ടാ​യ​തി​നാ​ൽ ബ​ട്‌ലർ പിന്മാ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ടീം ​മ​റ്റൊ​രു വി​ദേ​ശ താ​ര​ത്തി​ന്‍റെ സേ​വ​നം തേ​ടി​യ​ത്.

ബ​ട്‌ലർക്ക് പു​റ​മേ ബെ​ൻ സ്റ്റോ​ക്സ്, ജോ​ഫ്ര ആ​ർ​ച്ച​ർ, ലി​യാം ലി​വിം​ഗ്സ്റ്റ​ണ്‍ എ​ന്നീ താ​ര​ങ്ങ​ളു​ടെ സേ​വ​ന​വും ര​ണ്ടാം ഭാ​ഗ​ത്തി​ൽ റോ​യ​ൽ​സി​ന് ല​ഭി​ക്കി​ല്ല. സ്റ്റോ​ക്സ് മാ​ന​സി​ക സ​മ്മ​ർ​ദ്ദം മൂ​ലം ത​ത്കാ​ലം ക​ളി​യി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. ആ​ർ​ച്ച​ർ പ​രി​ക്കി​ൽ നി​ന്നും മു​ക്ത​നാ​യി​ട്ടി​ല്ല. ഇ​ന്ത്യ​യി​ൽ ന​ട​ന്ന ആ​ദ്യ ഭാ​ഗ​ത്തി​നി​ട​യി​ൽ ത​ന്നെ ബ​യോ ബ​ബ്ളി​ലെ സ​മ്മ​ർ​ദ്ദം മൂ​ലം ലി​വിം​ഗ്സ്റ്റ​ണ്‍ പിന്മാ​റി​യി​രു​ന്നു.