കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​ക്കും​തി​ര​ക്കും; ഏ​ഴു പേ​ർ മ​രി​ച്ചെ​ന്ന് ബ്രി​ട്ട​ൻ

03:46 PM Aug 22, 2021 | Deepika.com
ല​ണ്ട​ൻ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് ഏ​ഴു പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രെ​ല്ലാം അ​ഫ്ഗാ​ൻ പൗ​ര​ന്മാ​രാ​ണെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് ടാ​ർ​പോ​ളി​നി​ൽ പൊ​തി​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ബ്രി​ട്ട​നി​ലെ സ്കൈ ​ന്യൂ​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു.

താ​ലി​ബാ​ൻ കാ​ബൂ​ൾ പി​ടി​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് ദി​വ​സ​വും അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്ന് പ​ലാ​യ​നം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​ത്. അ​ഫ്ഗാ​നി​ൽ കു​ടു​ങ്ങി​യ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ യു​എ​സും സ​ഖ്യ​ക​ക്ഷി​ക​ളും ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഈ ​മാ​സം അ​വ​സാ​നം വ​രെ ര​ക്ഷാ​ദൗ​ത്യം തു​ട​രു​മെ​ന്നും യു​എ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ര​ക്ഷാ​ദൗ​ത്യം നീ​ട്ടാ​നു​ള്ള യു​എ​സി​ന്‍റെ തീ​രു​മാ​ന​ത്തി​ന് ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പി​ന്തു​ണ അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് 13 മു​ത​ൽ യു​കെ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്ന് 4,000 പേ​രെ ഒ​ഴി​പ്പി​ച്ച​താ​യും ബ്രി​ട്ടീ​ഷ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ഫ്ഗാ​നി​ൽ നി​ന്ന് പ​ലാ​യ​നം ചെ​യ്യു​ന്ന​വ​ർ​ക്ക് അ​ഭ​യം ഒ​രു​ക്കാ​ൻ ത​യാ​റാ​യി ചി​ല രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഇ​ന്ത്യ​യും കാ​ബൂ​ളി​ൽ നി​ന്നു​ള്ള ര​ക്ഷാ​ദൗ​ത്യം തു​ട​രു​ക​യാ​ണ്. അ​ഫ്ഗാ​നി​ൽ നി​ന്ന് ഞാ​യ​റാ​ഴ്ച മാ​ത്രം 390 പേ​രെ​യാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്. താ​ലി​ബാ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത് കൂ​ട്ട​ഒ​ഴി​പ്പി​ക്ക​ലി​ന് ത​ട​സ​മാ​യി​ട്ടു​ണ്ട്.