നി​യ​മ​സ​ഭ​യി​ൽ വ​രാ​ൻ പ​റ്റാ​ത്ത​ത്ര തി​ര​ക്കു​ള്ള​വ​ർ ഈ ​പ​ണി​ക്ക് വ​ര​രു​ത്: കെ.​മു​ര​ളീ​ധ​ര​ൻ

02:53 PM Aug 22, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബി​സി​ന​സ് ആ​വ​ശ്യാ​ർ​ഥം വി​ദേ​ശ​യാ​ത്ര​ക്ക് പോ​യ നി​ല​മ്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​റ്റാ​ത്ത​ത്ര തി​ര​ക്കു​ള്ള​വ​ർ ഈ ​പ​ണി​ക്ക് വ​ര​രു​തെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

സ്വ​ന്തം ബി​സി​ന​സും വേ​ണം, എം​എ​ൽ​എ​യാ​യി ഇ​രി​ക്ക​ണം, ഭ​ര​ണ​ത്തി​ന്‍റെ പ​ങ്കും പ​റ്റ​ണം... എ​ല്ലാം കൂ​ടി ന​ട​ക്കി​ല്ല. ഇ​ത് പൊ​തു​പ്ര​വ​ർ​ത്ത​ക​ന് പ​റ്റി​യ​ത​ല്ല. ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലെ​ത്താ​തെ സ്വ​ന്തം കാ​ര്യ​ത്തി​ന് പോ​കു​ന്ന​ത് വോ​ട്ട് ചെ​യ്ത ജ​ന​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്ന അ​പ​രാ​ധ​മാ​ണ്. അ​തി​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം അ​ൻ​വ​ർ ഏ​റ്റെ​ടു​ക്ക​ണം.

സ​ഭാ അ​ധ്യ​ക്ഷ​നെ അ​റി​യി​ച്ചാ​ണോ വി​ദേ​ശ​ത്ത് പോ​യ​തെ​ന്ന് അ​ൻ​വ​ർ വ്യ​ക്ത​മാ​ക്ക​ണം. അ​ന്‍​വ​റി​ന്‍റെ മോ​ശം പ്ര​തി​ക​ര​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി മ​റു​പ​റ​യ​ണ​മെ​ന്നും ജ​ന​ങ്ങ​ളോ​ട് എം​എ​ല്‍​എ​യെ​കൊ​ണ്ട് മാ​പ്പ് പ​റ​യി​പ്പി​ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.