തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമപട്ടിക പുറത്തുവന്നിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ഡിസിസി പട്ടിക പുറത്തുവിട്ടെന്ന വിധത്തില്‍ ചില ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വെറും നുണപ്രചരണവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക എഐസിസിയുടെ പരിഗണനയിലാണ്. അത് അന്തിമമായി പ്രസിദ്ധീകരിക്കുന്നത് വരെ ഒരുവിധത്തിലും പുറത്തുവരുന്ന സാഹചര്യമില്ലെന്നും സുധാകരന് കൂട്ടിച്ചേർത്തു.
ഡിസിസി പട്ടിക പുറത്തുവിട്ടിട്ടില്ല; നടക്കുന്നത് നുണപ്രചാരണമെന്ന് കെ.സുധാകരൻ
02:44 PM Aug 22, 2021 | Deepika.com