ക​ല്യാ​ൺ സിം​ഗി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യും രാ​ഷ്ട്ര​പ​തി​യും

12:02 AM Aug 22, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ന്‍​മു​ഖ്യ​മ​ന്ത്രി ക​ല്യാ​ണ്‍ സിം​ഗി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്.

ക​ല്യാ​ണ്‍ സിം​ഗി​ന്‍റെ മ​ര​ണ​ത്തി​ല്‍ വാ​ക്കു​ക​ളാ​ല്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ന് അ​പ്പു​റം ദു​ഖി​ത​നാ​ണ്. രാ​ജ്യ​ത​ന്ത്ര​ജ്ഞ​നും മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യും മ​ഹാ​നാ​യ മ​നു​ഷ്യ​നു​മാ​യി​രു​ന്നു ക​ല്യാ​ണ്‍ സിം​ഗ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ അ​ദ്ദേ​ഹം മ​റ​ക്കാ​നാ​കാ​ത്ത സം​ഭാ​വ​ന ന​ല്‍​കി​യി​രു​ന്നു. ക​ല്യാ​ണ്‍ സിം​ഗി​ന്‍റെ മ​ക​ന്‍ രാ​ജ് വീ​റി​നോ​ട് സം​സാ​രി​ച്ചു. അ​നു​ശോ​ച​നം അ​റി​യി​ച്ചു.- മോ​ദി ട്വീ​റ്റ് ചെ​യ്തു.

ക​ല്യാ​ൺ സിം​ഗ്ജി​ക്ക് ജ​ന​ങ്ങ​ളു​മാ​യി ഒ​രു മാ​ന്ത്രി​ക ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് പ​റ​ഞ്ഞു. വ​ഹി​ച്ചി​രു​ന്ന പ​ദ​വി​ക​ളെ അ​ദ്ദേ​ഹം ആ​ദ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം പൊ​തു​ജീ​വി​ത​ത്തി​ൽ ഒ​രു ശൂ​ന്യ​ത അ​വ​ശേ​ഷി​പ്പി​ക്കു​ന്നു. എ​ന്‍റെ ഹൃ​ദ​യം​ഗ​മ​മാ​യ അ​നു​ശോ​ച​നം. രാ​ഷ്ട്ര​പ​തി കു​റി​ച്ചു.