ലണ്ടൻ: ആവശ്യമെന്നു കണ്ടാൽ താലിബാനുമായി സഹകരിക്കാൻ തയാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അഫ്ഗാനിസ്ഥാൻ വിഷയത്തിൽ പരിഹാരം കണ്ടെത്താനുള്ള രാഷ്ട്രീയ, നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ആവശ്യമെന്നു കണ്ടാൽ താലിബാനൊപ്പം മുന്നോട്ടുപോകുമെന്ന് ഉറപ്പുനൽകുകയാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
കാബൂൾ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരുന്നതായും ശാന്തമാകുന്നതിന്റെ ലക്ഷണം കാണുന്നതായും ജോൺസൺ പറഞ്ഞു.
ആവശ്യമെങ്കിൽ താലിബാനുമായി സഹകരിക്കുമെന്ന് ബോറിസ് ജോൺസൺ
10:52 PM Aug 21, 2021 | Deepika.com