ത്രി​പു​ര കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ചു; തൃ​ണ​മൂ​ലി​ലേ​ക്കെ​ന്ന് സൂ​ച​ന

09:30 PM Aug 21, 2021 | Deepika.com
അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി​ജു​ഷ് കാ​ന്തി ബി​ശ്വാ​സ് പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ചു. താ​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ച് രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നും വി​ര​മി​കു​ക​യാ​ണെ​ന്നും പി​ജു​ഷ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

താ​ൻ ടി​പി​സി​സി പ്ര​സി​ഡ​ന്‍റ് (ആ​ക്ടിം​ഗ്) ആ​യി​രു​ന്ന സ​മ​യ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ന​ൽ​കി​യ സ​ഹ​ക​ര​ണ​ത്തി​ന് താ​ൻ ആ​ത്മാ​ർ​ഥ​മാ​യി ന​ന്ദി പ​റ​യു​ന്നു. സോ​ണി​യ ഗാ​ന്ധി​ക്കും ത​ന്‍റെ ആ​ത്മ​ർ​ഥ​മാ​യ ന​ന്ദി​യെ​ന്നും പി​ജു​ഷ് കാ​ന്തി ബി​ശ്വാ​സ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യു​ടെ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ൽ പി​ജു​ഷ് ചേ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ത്രി​പു​ര​യി​ലെ മ​റ്റു ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ തൃ​ണ​മൂ​ലി​ൽ ചേ​ർ​ന്നേ​ക്കും.

ത്രി​പു​ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ സം​സ്ഥാ​ന​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കി​യി​രു​ന്നു തൃ​ണ​മൂ​ൽ. അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യും മു​കു​ൾ റോ​യി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് തൃ​ണ​മൂ​ൽ ത്രി​പു​ര​യി​ലെ നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ സു​ഷ്മി​ത ദേ​വ് കോ​ണ്‍​ഗ്ര​സ് വി​ട്ട് തൃ​ണ​മൂ​ലി​ൽ ചേ​രു​ക​യു​ണ്ടാ​യി.