ചെന്നൈ: കോവിഡ് വ്യാപനത്തെ തുടർന്നു ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. സ്കൂളുകളും കോളജുകളും തിയറ്ററുകളും തുറക്കാൻ സർക്കാർ അനുമതി നൽകി.
ഒൻപത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയും കോളജുകളും സെപ്റ്റംബർ ഒന്ന് മുതൽ തുറക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. പോളിടെക്നിക് കോളജുകളും ഇതിനോടൊപ്പം തുറക്കാന്‍ അനുമതിയുണ്ട്.
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. സീറ്റുകളുടെ 50 ശതമാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാണ് തിയേറ്ററുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ബീച്ചുകളിലും സന്ദർശകരെ അനുവദിക്കും.
സ്കൂളുകളും കോളജുകളും തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും സ്കൂളിലെ മറ്റു ജീവനക്കാരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും.
തമിഴ്നാട്ടിൽ കൂടുതൽ ഇളവുകൾ; സ്കൂളുകളും തിയറ്ററുകളും തുറക്കുന്നു
08:31 PM Aug 21, 2021 | Deepika.com