ഗുവഹാട്ടി: സാമൂഹിക മാധ്യമത്തിലൂടെ താലിബാന് പിന്തുണ അറിയിച്ച 14 പേരെ ആസാം പോലീസ് അറസ്റ്റു ചെയ്തു. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന് പിടിച്ചെടുത്തതിനുശേഷമാണ് ഭീകര സംഘടനയ്ക്ക് പിന്തുണ അറിയിച്ചുള്ള പോസ്റ്റുകള്‍ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നതിലും ലൈക്കുകള്‍ നല്‍കുന്നതിലും ജനങ്ങള്‍ ശ്രദ്ധപുലര്‍ത്തണമെന്ന് ആസാം സ്പെഷല്‍ ഡിജിപി ജി.പി. സിംഗ് ട്വീറ്റു ചെയ്തു.
കംരുപ്, ധുബ്രി, ബാര്‍പെട്ട, ധാരങ്, കഛാര്‍, ഹെയ്ലകണ്ടി, സൗത്ത് സല്‍മാര, ഹോജായ്, ഗോള്‍പാര ജില്ലകളില്‍നിന്നാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ ഒരാള്‍ വിദ്യാര്‍ഥിയാണെന്നും പോലീസ് അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ താലിബാന് പിന്തുണ; ആസാമിൽ 14 പേര് അറസ്റ്റില്‍
08:12 PM Aug 21, 2021 | Deepika.com