കോ​വി​ഡ്: മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി

04:31 PM Aug 21, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ആ​രോ​ഗ്യ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​നി​ത ശി​ശു വി​ക​സ​ന സെ​ക്ര​ട്ട​റി ചെ​യ​ർ​പേ​ഴ്സ​ണാ​യും ഡ​യ​റ​ക്ട​ർ ക​ൺ​വീ​ന​റാ​യും ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ളു​ടെ പേ​രു​ക​ൾ ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ​സ​മി​തി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും സം​ശ​യം ഉ​ണ്ടാ​യാ​ൽ അ​ന്തി​മ തീ​രു​മാ​നം സ​മി​തി​യു​ടേ​താ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.