സൈ​കോ​വ്-​ഡി ഒ​ക്ടോ​ബ​റോ​ടെ പ്ര​തി​മാ​സം ഒ​രു കോ​ടി ഡോ​സു​ക​ൾ

03:08 PM Aug 21, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: സൈ​ഡ​സ് കാ​ഡി​ല​യു​ടെ കോ​വി​ഡ് വാ​ക്സി​ൻ സൈ​കോ​വ്-​ഡി ഒ​ക്ടോ​ബ​റോ​ടെ പ്ര​തി​മാ​സം ഒ​രു കോ​ടി ഡോ​സു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​മെ​ന്ന് ക​മ്പ​നി. ഡി​സം​ബ​ർ-​ജ​നു​വ​രി മാ​സ​ത്തോ​ടെ മൂ​ന്ന്-​അ​ഞ്ച് കോ​ടി ഡോ​സു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു. ഉ​ൽ​പാ​ദ​ന സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റ്റ​ത്തെ​ക്കു​റി​ച്ച് മ​റ്റ് ക​മ്പ​നി​ക​ളു​മാ​യി സൈ​ഡ​സ് കാ​ഡി​ല ച​ർ​ച്ച​യി​ലാ​ണ്.‌

12 വ​യ​സു​മു​ത​ലു​ള്ള​വ​ർ​ക്ക് സൈ​കോ​വ്-​ഡി ന​ൽ​കാ​നാ​വും. മൂ​ന്ന് ഡോ​സാ​ണ് ന​ൽ​കേ​ണ്ട​ത്. സൂ​ചി​ര​ഹി​ത വാ​ക്സി​നാ​ണി​ത്. ഡ്ര​ഗ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ (ഡി​സി​ജി​ഐ) വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ അ​നു​മ​തി ന​ൽ​കി​യ​ത്.

അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ അ​നു​മ​തി​ക്കാ​യി ജൂ​ലൈ ഒ​ന്നി​നാ​ണ് ക​മ്പ​നി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ഇ​ന്ത്യ​യി​ൽ അ​ൻ​പ​ത് സെ​ന്‍റ​റു​ക​ളി​ലാ​ണ് മ​രു​ന്നി​ന്‍റെ ക്ലി​നി​ക്ക​ൽ പ​രീ ക്ഷ​ണം ന​ട​ത്തി​യ​ത്. കോ​വി​ഡി​നെ​തി​രേ​യു​ള്ള ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഡി​എ​ൻ​എ വാ​ക്സി​നാ​ണ് സൈ​കോ​വ്-​ഡി.