കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു

02:04 PM Aug 21, 2021 | Deepika.com
ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന മൂ​ന്ന് ജ​യ്‌​ഷെ ഇ ​മു​ഹ​മ്മ​ദ് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു. ത്രാ​ലി​ലെ വ​ന​മേ​ഖ​ല​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്. തീ​വ്ര​വാ​ദി​ക​ളി​ൽ​നി​ന്നും മൂ​ന്ന് തോ​ക്കു​ക​ൾ ക​ണ്ടെ​ടു​ത്തെ​ന്ന് പ്ര​തി​രോ​ധ വ​ക്താ​വ് അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ ഭീ​ക​ര​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്ന സൈ​ന്യ​ത്തി​ന് നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ത്രാ​ലി​ൽ സു​ര​ക്ഷാ സേ​ന ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ഓ​പ്പ​റേ​ഷ​നാ​ണി​ത്.