രാ​ജ്യ​ത്ത് 34,457 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി

10:29 AM Aug 21, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പു​തി​യ 34,457 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 375 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ൽ 3,61,340 സ​ജീ​വ​കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്.

മ​ഹാ​രാ​ഷ്ട്ര​യാ​ണ് രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ന്ന​ലെ 4,365 കേ​സു​ക​ളും 105 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള കേ​ര​ള​ത്തി​ൽ 20,224 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഡ​ൽ​ഹി​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് മൂ​ലം ഒ​രു മ​ര​ണം​പോ​ലും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ടി​പി​ആ​ർ 0.08 ശ​ത​മാ​ന​മാ​ണ്.