താ​ലി​ബാ​ൻ വെ​ബ്സൈ​റ്റ് ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും അ​പ്ര​ത്യ​ക്ഷം

09:54 AM Aug 21, 2021 | Deepika.com
കാ​ബൂ​ൾ: അ​മേ​രി​ക്ക​യു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്ന അ​ഫ്ഗാ​ൻ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ച്ച് ഭ​ര​ണം പി​ടി​ച്ച താ​ലി​ബാ​ൻ ഭീ​ക​ര​രു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് അ​പ്ര​ത്യ​ക്ഷ​മാ​യി. വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്ന് താ​ലി​ബാ​ൻ വെ​ബ്സൈ​റ്റ് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്.

ഇ​തി​നു പി​ന്നി​ൽ സാ​ങ്കേ​തി​ക പ്ര​ശ്ന​മാ​ണോ മ​റ്റെ​ന്തെ​ങ്കി​ലു​മാ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. പാ​ഷ്തോ, ദാ​രി, അ​റ​ബി, ഉ​ർ​ദു, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ൽ താ​ലി​ബാ​ൻ പ്ര​ത്യേ​കം വെ​ബ്സൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഇ​വ​യൊ​ന്നി​ലേ​ക്കും പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.