വിജയനഗരം: ആന്ധ്രാപ്രദേശില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വിജയനഗരം ജില്ലയിലെ പൂസപതിരേഗയിലുള്ള ചൗഡുവടയിലാണ് സംഭവം.
പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കല്യാണത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് രണ്ടു കുടുംബങ്ങള്‍ തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
വ്യാഴാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെട്രോള്‍ ഒഴിച്ചാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവരെ രക്ഷപെടുത്താന്‍ ശ്രമിച്ച സഹോദരിക്കും മകനും പൊള്ളലേറ്റിരുന്നു.
സംഭവത്തില്‍ ഇടപെട്ട മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സനല്‍കുമെന്ന് ഉറപ്പ് നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പോലീസ് പിടികൂടി.
ആന്ധ്രാപ്രദേശിൽ പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
01:46 AM Aug 21, 2021 | Deepika.com