അ​ഫ്ഗാ​നി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​ൻ ഇ​ന്ത്യ വ്യോ​മ​സേ​നാ വി​മാ​നം അ​യ​ക്കു​ന്നു

10:52 PM Aug 20, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ തി​രി​കെ എ​ത്തി​ക്കാ​ൻ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം അ​യ​ക്കു​ന്നു. വ്യോ​മ​സേ​ന​യു​ടെ എ​സി 17 വി​മാ​ന​മാ​ണ് അ​യ​ക്കു​ന്ന​ത്.

ഇ​ന്ത്യ​ക്കാ​ർ​ക്ക് കാ​ബൂ​ളി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞാ​ൽ എ​ത്ര​യും വേ​ഗം വി​മാ​നം അ​ഫ്ഗാ​ൻ ത​ല​സ്ഥാ​ന​ത്തേ​ക്ക് പ​റ​ക്കും. കാ​ബൂ​ളി​ൽ വി​മാ​നം സു​ഗ​മ​മാ​യി ഇ​റ​ക്കു​ന്ന​തി​ന് യു​എ​സു​മാ​യി ചേ​ർ​ന്ന് ഇ​ന്ത്യ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.

250 ൽ ​അ​ധി​കം പേ​രെ വി​മാ​ന​ത്തി​ൽ തി​രി​കെ എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഇ​ന്ത്യ ക​രു​തു​ന്ന​ത്. എ​ന്നാ​ൽ എ​ത്ര പേ​ർ​ക്ക് കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്താ​ൻ‌ ക​ഴി​യു​മെ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കു​മി​ത്. കാ​ബൂ​ളി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത താ​ലി​ബാ​ൻ ചെ​ക്പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച് ആ​ളു​ക​ൾ രാ​ജ്യ​ത്തി​നു പു​റ​ത്തു​പോ​കു​ന്ന​തി​നെ നി​യ​ന്ത്ര​ച്ചു​വ​രി​ക​യാ​ണ്.