തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ശതമാനമാണ്. ഇന്ന് 99 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,345 ആയി.
19,205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 785 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
നിലവിൽ 1,82,285 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 17,142 പേര് രോഗമുക്തരായി. 35,84,634 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, പാലക്കാട് 21, വയനാട് 12, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ 8 വീതം, എറണാകുളം 6, കോഴിക്കോട്, കാസര്‍ഗോഡ് 4 വീതം, മലപ്പുറം 2, തിരുവനന്തപുരം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ചവർ ജില്ലതിരിച്ച്
തൃശൂര്‍-2795, എറണാകുളം-2707, കോഴിക്കോട്-2705, മലപ്പുറം-2611, പാലക്കാട്-1528, കൊല്ലം-1478, ആലപ്പുഴ-1135, കോട്ടയം-1115, കണ്ണൂര്‍-1034, തിരുവനന്തപുരം-835, പത്തനംതിട്ട-797, വയനാട്-524, ഇടുക്കി-520, കാസര്‍ഗോഡ്-440.
സമ്പർക്ക രോഗികൾ ജില്ലതിരിച്ച്
തൃശൂര്‍-2776, എറണാകുളം-2659, കോഴിക്കോട്-2665, മലപ്പുറം-2481, പാലക്കാട്-1042, കൊല്ലം-1470, ആലപ്പുഴ-1119, കോട്ടയം-1049, കണ്ണൂര്‍-918, തിരുവനന്തപുരം-811, പത്തനംതിട്ട-764, വയനാട്-506, ഇടുക്കി-511, കാസര്‍ഗോഡ്-434.
ഓണത്തിരക്കിൽ പെരുകി; 20,224 പേര്‍ക്ക് കോവിഡ്, ടിപിആർ 17 ശതമാനത്തിൽ
06:09 PM Aug 20, 2021 | Deepika.com