ജ​ർ​മ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കി​ട്ടി​യി​ല്ല; ബ​ന്ധു​വി​നെ താ​ലി​ബാ​ൻ വെ​ടി​വ​ച്ചു​കൊ​ന്നു

05:51 PM Aug 20, 2021 | Deepika.com
ബെ​ർ‌​ലി​ൻ: ജ​ർ​മ​നി​യു​ടെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​മാ​യ ഡോ​യ്ച​വെ​ല്ലെ​യു​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ബ​ന്ധു​വി​നെ താ​ലി​ബാ​ൻ ഭീ​ക​ര​ർ വെ​ടി​വ​ച്ചു​കൊ​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി വീ​ടു​തോ​റും ക​യ​റി​യി​റ​ങ്ങി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഭീ​ക​ര​ർ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ മ​റ്റൊ​രു ബ​ന്ധു​വി​ന് വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റു. മ​റ്റു​ള്ള​വ​ർ ഭീ​ക​ര​രു​ടെ പി​ടി​യി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ടു. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

ഡോ​യ്ച​വെ​ല്ലെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പീ​റ്റ​ർ ലിം​ബ​ർ​ഗ് കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും വ​ധ​ഭീ​ഷ​ണി നി​ൽ​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൂ​ന്ന് ഡോ​യ്ച​വെ​ല്ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ താ​ലി​ബാ​ൻ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.