കൊച്ചി: മാലിന്യം തള്ളിയത് ചോദ്യം ചെയ്തയാളെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കൊച്ചി കോര്പറേഷന് കൗണ്‍സിലർ സുജയുടെ ഭര്‍ത്താവ് ലോനപ്പന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കടവന്ത്ര ജനത റോഡിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട ലോനപ്പൻ കാറിലുണ്ടായിരുന്നവരെ തടഞ്ഞു. മാലിന്യം ഇവിടെ നിക്ഷേപിക്കരുതെന്നും തിരികെ എടുത്ത് കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് തനിക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് ലോനപ്പൻ പറയുന്നു.
കൊച്ചിയിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്തയാളെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു
02:42 PM Aug 20, 2021 | Deepika.com