തിരുവനന്തപുരം: വർക്കല ഇടവയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊന്നു. വർക്കല ഇടവ ശ്രീയേറ്റിൽ ഷാഹിദ (60) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭർത്താവ് സിദ്ദിഖ് ഷാഹിദയെ കുത്തി കൊലപ്പെടുത്തിയത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഷാഹിദയെ പോലീസ് എത്തി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം വർക്കല താലൂക്ക് ആശൂപത്രിയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് മാറ്റി. സിദ്ദിഖ് പോലീസ് കസ്റ്റഡിയിലാണ്.
വർക്കലയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊന്നു
10:29 AM Aug 20, 2021 | Deepika.com