കൊച്ചി: കരിപ്പൂർ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തലവൻ സൂഫിയാൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ അനുമതി. സൂഫിയാൻ അടക്കം 12 പേരെ അറസ്റ്റ് ചെയ്യണം എന്ന കസ്റ്റംസ് ആവശ്യം കോടതി അംഗീകരിച്ചു.
കസ്റ്റംസ് ഉടൻ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.കോഴിക്കോട് വിമാനത്താവളം വഴി പ്രതികൾ സ്വർണ കള്ളക്കടത്ത് വ്യാപകമായി നടത്തിയിരുന്നുവെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ജൂണിലാണ് കൊടുവള്ളി വാവാട് സ്വദേശി സൂഫിയാൻ (31) കൊണ്ടോട്ടി സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സ്വർണക്കടത്തിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്.സ്വര്‍ണം കൊണ്ടുവന്നത് അര്ജുന് ആയങ്കിക്ക് വേണ്ടിയാണെന്ന് സൂഫിയാന് കസ്റ്റംസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.
കരിപ്പൂർ സ്വർണക്കടത്ത്: കൊടുവള്ളി സംഘത്തലവൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് ഉടൻ
09:56 AM Aug 20, 2021 | Deepika.com